
വായന എന്ന ലഹരിയെ മനുഷ്യൻ സ്വീകരിക്കുമ്പോൾ ജീവിതം അർത്ഥപൂർണ്ണമാകും എന്നും രാസ ലഹരികൾ ജീവിതത്തെ കാർന്നു തിന്നുന്നുവെന്നും പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് അവനോട് തന്നെയാണ്. വായന കൊണ്ടാണ് ഓരോ വ്യക്തിയും അവനോട് തന്നെ ചോദ്യങ്ങൾ ചോദിക്കുവാൻ പ്രാപ്തനായി തീരുന്നത്. പൊന്നാനി എ വി ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കുമ്പോൾ തുടങ്ങിയ വായന തനിക്കിന്നും ലഹരി ആണെന്നും മറ്റു ലഹരികൾ ആകർഷിക്കാത്തത് വായനയുടെ ലഹരി മനസ്സിൽ ഉള്ളതുകൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു. സബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച "വായന എന്ന ലഹരി" പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രശസ്ത നിരൂപകൻ എം തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. മനുഷ്യനായി ജനിച്ചതുകൊണ്ടു മാത്രം കാര്യമായില്ലന്നും മനുഷ്യത്വം ഉണ്ടാകണമെങ്കിൽ വായന വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. ഡോ ടി എസ് ജോയ്, പികെ സജീവൻ, സിപി ജോയ് ഷൈജു കേളന്തറ തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google








